കഥപറയുന്ന ഭൂമിയിലെ മാലാഖ. അവതാരിക
ബെസ്റ്റി തോമസ്
പിന്നെയും പിന്നെയും എഴുതാൻ പ്രേരിപ്പിക്കുന്ന ചില ഒാർമ്മക്കാലങ്ങളിൽനിന്നുള്ള ഇറങ്ങിവരവുകളാണ് സൗമ്യ കൃഷ്ണയുടെ ‘നിഴലുകളെഴുതിയ സന്ധ്യകൾ’. മനുഷ്യഗന്ധം പ്രസരിക്കുന്ന ജീവനുള്ള കഥകളിൽ എഴുത്തുകാരി സ്വന്തം സ്വത്വം അനാവരണം ചെയ്തിട്ടുണ്ട്. വീണ്ടും വീണ്ടും വായിക്ക പ്പെടാൻ ആഗ്രഹിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളും ഒരിക്കൽ ക്കൂടി വായിച്ചു വേദനിക്കണമോ എന്ന് ചോദിക്കുന്ന കഥാപാ ത്രങ്ങളും തമ്മിലുള്ള പൊരുത്തമില്ലായ്മയിലേക്കാണ് ഇൗ പുസ്തകം വായനക്കാരെ കൂട്ടിക്കൊണ്ട് പോയേക്കുക..!
ഒരു നഴ്സ് ആയതിൽ അഭിമാനിക്കുന്നു എന്ന് ലോകത്തോട് ഉറക്കെ വിളിച്ചു പറയുന്ന സൗമ്യ അത് ഒരിക്കൽക്കൂടി ഉറപ്പിക്കു കയാണ് ഇൗ പുസ്തകത്തിലൂടെ. സ്വന്തം ജീവിതത്തിൽ നിന്ന് ചുറ്റുമുള്ള ജീവിതങ്ങളിലേക്ക് നിരന്തരം സഞ്ചരിക്കുകയാണ് സൗമ്യ ഇൗ കഥകളിലൂടെ. ജീവിതത്തിന്റെ വിവിധ മുഖങ്ങൾ വരച്ചിടുന്നതോടൊപ്പം വായനക്കാരിൽ ഒരു എമ്പതി സൃഷ്ടി ക്കാൻ കഴിയുന്നുവെങ്കിൽ അവിടെയാണ് ഒരു എഴുത്തുകാരൻ/ എഴുത്തുകാരി സൃഷ്ടിക്കപ്പെടുന്നത്. അതിന് ഭാവനയുടെയും യഥാർത്ഥ്യത്തിന്റെയും ചേർച്ചപ്പൊരുത്തങ്ങൾ അത്യാവശ്യമാണ്.
കഥാകാരി ആമുഖത്തിൽ കുറിച്ച വരികൾ വായിക്കുമ്പോൾ ജീവിതയാഥാർത്ഥ്യങ്ങളുടെ സമരമുഖത്ത് നിന്ന് ലോകത്തിനു മുന്നിലേക്ക് സ്വയം വെളിപ്പെടാൻ ആഗ്രഹിക്കുന്ന മാലാഖയാണ് എന്നത് വ്യക്തം. പല സമകാലീക കഥകളിൽ നിന്നും വ്യത്യസ്തമായി ജീവിതങ്ങൾ തിരഞ്ഞുള്ള യാത്രയാണ് കഥാ കാരിയുടേത്.
Reviews
There are no reviews yet.